App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പിളർപ്പ് നടന്ന വർഷം - 1907
  2. ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ കൊൽക്കത്ത സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
  3. മിതവാദി വിഭാഗത്തെ നയിച്ചത് - ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത
  4. തീവ്രവാദി വിഭാഗത്തെ നയിച്ചത് - ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ 

    Ai തെറ്റ്, ii ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    സൂറത്ത് വിഭജനം

    • 1907-ൽ ഡോ . റാഷ് ബിഹാരി ഘോഷ് അധ്യക്ഷനായ സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തീവ്രവാദികൾ എന്നും മിതവാദികൾ എന്നും രണ്ടായി പിരിഞ്ഞു
    • 1885 മുതൽ 1905 വരെയുള്ള കാലയളവ് മിതവാദികളുടെ കാലയളവായി അറിയപ്പെട്ടിരുന്നു
    • മിതവാദികളുടെ പ്രവർത്തനത്തിൽ ഉണ്ടായ അതൃപ്തി മൂലമാണ് കോൺഗ്രസിൽ ഭിന്നിപ്പ് ഉണ്ടായത്
    • സൂറത്ത് വിഭജനം നടക്കുമ്പോള്‍ കോൺഗ്രസ് പ്രസിഡന്റ്‌ റാഷ്‌ ബിഹാരി ഘോഷ്‌ ആയിരുന്നു 
    • മിതവാദി വിഭാഗത്തെ നയിച്ചത്  ഗോപാലകൃഷ്ണ ഗോഖലെ , ഫിറോഷ് ഷാ മേത്ത തുടങ്ങിയവരായിരുന്നു 
    • ലാലാ ലജ്പത് റായ് , ബിപിൻ ചന്ദ്ര പാൽ , ബാല ഗംഗാധര തിലകൻ എന്നിവർ തീവ്രവാദി വിഭാഗത്തിനെയും നയിച്ചു 
    • 1916 ൽ  തീവ്രവാദി വിഭാഗം കോൺഗ്രസിലേക്ക് മടങ്ങിവന്നു 

    Related Questions:

    മുഹമ്മദലി ജിന്ന പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏതു വർഷത്തെ ആയിരുന്നു?
    ഗ്രാമത്തിൽ വച്ച് നടന്ന ആദ്യത്തെ കോൺഗ്രസ്‌ സമ്മേളനം എവിടെയായിരുന്നു ?
    The INC adopted the goal of a socialist pattern at the :
    ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത്
    ഗാന്ധിജി അദ്ധ്യക്ഷപദവി അലങ്കരിച്ച കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?